
'ഉണ്ണിയാര്‍ച്ച' എന്ന ചിത്രത്തിലെ 'അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു' എന്ന എക്കാലത്തെയും മികച്ച ഗാനം
വീഡിയോ കോളിനിടെ പാടി മമ്മൂട്ടി.
ഗ്രൂപ്പ് വിഡിയോ കോള്‍ വഴി സുഹൃത്തുക്കളുമായി സംവദിക്കുന്നതിനിടെയാണ് താരത്തിന്റെ പാട്ട്. നാലുവരികള്‍ പാടി നിര്‍ത്തിയതിനു ശേഷം, തന്നെക്കൊണ്ട് ഇത്രയുമേ സാധിക്കൂ എന്നും ഇതിനപ്പുറത്തേയ്ക്കു പോകാന്‍ പറ്റില്ല എന്നും മമ്മൂട്ടി പറഞ്ഞു. 'ഇനി അങ്ങോട്ട് ഇല്ല. ഇത്രയേ എന്നെക്കൊണ്ട് സാധിക്കൂ. ഇതില്‍ നിങ്ങള്‍ക്കു ചിരിക്കാന്‍ പറ്റിയാല്‍ ചിരിക്കുക, സന്തോഷിക്കുക. എല്ലാവര്ക്കും കോടി കോടി നന്ദി' താരം വിഡിയോയില്‍ പറഞ്ഞു. ഏറെ ആസ്വദിച്ച് താളം മുറിയാതെയാണ് മമ്മൂട്ടിയുടെ പാട്ട്.
ഫ്രൈഡേ മാറ്റിനി എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ കോളിനിടെ ലാപ്ടോപ്പില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണിത്. മമ്മൂട്ടിയുടെ പാട്ട് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. പ്രിയ താരത്തിന്റെ പാട്ട് കേട്ടതിന്റെ മുഴുവന്‍ സന്തോഷവും ആരാധകര്‍ പ്രകടിപ്പിക്കുകയും ചെയ്തു.






