ഇസ്ലാമാബാദ്: ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ഉമര്‍ അക്മലിന് 'ഇളവ്' നല്‍കാനുള്ള പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ മുന്‍ താരം ഡാനിഷ് കനേരിയ. ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനെതിരെയാണ് കനേരിയ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ പാക്ക് ക്രിക്കറ്റ് ബോര്ട് തള്ളിക്കളയുകയായിരുന്നുവെന്നാണ് താരത്തിന്റെ ആരോപണം. 'കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകള്‍ വേണ്ട എന്നതാണ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും അതേസമയം മറ്റ് താരങ്ങള്‍ക്ക് അത് ലഭിച്ചില്ലെന്നും നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ? മതം, നിറം, ജീവിത പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിലാണോ തീരുമാനങ്ങളുണ്ടാക്കുക? ഞാനൊരു ഹിന്ദുവാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.. കനേരിയ ട്വിറ്ററില്‍ കുറിച്ചു.

വാതുവെയ്പ് സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കുറ്റത്തിനാണ് ഉമര്‍ അക്മലിനെ വിലക്കിയത്. ഉമര്‍ അക്മലിന് മൂന്നു വര്‍ഷത്തെ വിലക്കാണ് ആദ്യം ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് പിന്നീട് ഒന്നര വര്‍ഷമായി ചുരുക്കുകയായിരുന്നു. അതേസമയം 2009 ല്‍ വാതുവെയ്പ് കേസുമായി ബന്ധ്െപട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് കനേരിയയെ വിലക്കുന്നത്. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ടീമായ എസെക്സിനു വേണ്ടി കളിക്കവെയാണ് വിലക്ക് വീണത്. അതിനാല്‍ വിലക്കിനെതിരെ പാക്ക് ബോര്‍ഡിനെ സമീപിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു പാക്ക് ബോര്‍ഡിന്റെ മറുപടി.

Comments