
ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധേയ ആയ താരമാണ് മീര മിഥുന്‍. ബിഗ് ബോസിലെ വിവാദനായികയായിരുന്ന താരം അതിലെ മത്സരാര്‍ഥിയായ നടന്‍ ചേരനെതിരേ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് മീര കമല്‍ഹാസനെതിരെ ആരോപണവുമായി രംഗത്ത് വന്നു. ഇതും പലരും നിഷേധിച്ചപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയ്‌ക്കെതിരെ മീര തിരിഞ്ഞിരുന്നു.
ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നായിരുന്നു മീരയുടെ ആദ്യത്തെ ആരോപണം. തുടര്‍ന്ന് തൃഷയ്‌ക്കെതിരേ മറ്റൊരു ആരോപണവുമായി മീര രംഗത്ത് എത്തിയിരുന്നു. തൃഷ തന്റെ സിനിമകള്‍ തട്ടിയെടുക്കുകയാണെന്നാണ് മീര ആരോപിച്ചത്. കോളിവുഡ് മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കുകയാണ് തൃഷയെന്നാണ് മീര ആരോപിച്ചത്. തൃഷയുടെ ആരാധകര്‍ രംഗത്ത് വന്നതോടെ നടന്‍ വിജയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മീര.
വിജയ് ഫാന്‍സ് ക്ലബിന്റെ നേതാവ് ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് മീരയുടെ ആരോപണം. നടന്‍ പണം നല്‍കി തനിക്കെതിരെ ആരോപണങ്ങള്‍ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമാണ് മീര പറയുന്നത്. നേരത്തെയും വിജയ്‌ക്കെതിരെ മീര ആരോപണമുന്നയിച്ചിരുന്നു. തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് മീരയുടെ പുതിയ വിനോദമാണെന്നാണ് ആരാധകര്‍ പറയുന്നത്. പ്രശസ്തയാകാന്‍ ഇത്തരം ഹീനമായ വഴികള്‍ തേടരുതെന്നും വിജയ് ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ വ്യക്തമാക്കുന്നത്.






