ലണ്ടൻ : സാമൂഹിക അകലം പാലിക്കാതേയും മാസ്ക് ധരിക്കാതേയും ബലിപെരുന്നാൾ ആഘോഷിച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്കെതിരേ വിമർശനവുമായി ആരാധകർ. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക് താരങ്ങൾ മാഞ്ചസ്റ്ററിലാണ് പെരുന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രങ്ങളിലൊന്നും പാക് താരങ്ങൾ മാസ്ക് ധരിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കാതെ എല്ലാവരും കൂടിച്ചേർന്നാണ് നിൽക്കുന്നത്.
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ട്, പാകിസ്താൻ ടീമുകളിലെ താരങ്ങൾ ഐ.സി.സിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുവേണം ഗ്രൗണ്ടിനുള്ളിലും പുറത്തും പെരുമാറേണ്ടത്. എന്നാൽ ഐ.സി.സിയുടെ നിയന്ത്രങ്ങൾ ലംഘിച്ചായിരുന്നു പാക് താരങ്ങളുടെ ആഘോഷമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇംഗ്ലണ്ടിൽ പരിശീലനത്തിനുള്ള പാക് താരങ്ങൾ നിയന്ത്രണങ്ങൾ പിന്തുടർന്നാണ് ഇതുവരെ പെരുമാറിയത്. ആഘോഷ സമയത്ത് ഇളവുകൾ അനുവദിച്ചതായിരിക്കാം എന്നും ചില ആരാധകർ വ്യക്തമാക്കുന്നു. ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററിൽ ആദ്യ ടെസ്റ്റ് മത്സരം നടക്കും. മൂന്നു വീതം ടെസ്റ്റും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

Comments