
കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഴ്ച നടന്ന കളക്ടര്‍ പങ്കെടുത്ത ഒരു ചടങ്ങിലെ ഭാരവാഹിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കളക്ടര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയും പരിശോധനയ്ക്ക് വിധേയനാകുകയുമായിരുന്നു.






