
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരാവുന്നു എന്ന വാര്‍ത്ത പുറത്തെത്തിയിട്ട് നാളുകളായി. ഇപ്പോള്‍ ഇരുവരുടെയും വിവാഹത്തെ കുറിച്ച് വ്യത്യസ്തമായ ഒരു വിവരം പുറത്തു വന്നിരിക്കുകയാണ്.
ലോക്ഡൗണിന് മുന്‍പ് ഇരുവരും ഒട്ടേറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ ൈവറലായിരുന്നു. ദൈവവിശ്വാസിയും ജ്യോതിഷത്തില്‍ തികഞ്ഞ വിശ്വാസവുമുള്ള നയന്‍താരയും വിഘ്നേഷും ലോക്ക്ഡൗണിന് മുന്‍പ് ഒട്ടേറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് ജ്യോല്‍സ്യന്റെ നിര്‍ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുംഭകോണത്തുള്ള തിരുനാഗേശ്വരം ക്ഷേത്രം കൂടി സന്ദര്‍ശിക്കുന്നതോടെ വിവാഹതീയതി പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.






