
റോം: കോവിഡ് മൂലം സമയം ചിലവഴിക്കാന്‍ രണ്ട് മിടുക്കികള്‍ ടെറസുകളില്‍ ടെന്നീസ് കളിച്ച് ഇതാ ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
13കാരി വിട്ടോറിയയുടേയും 11കാരി കരോലയുടേയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഇതിഹാസ താരം റോജര്‍ ഫെഡറര്‍ തന്നെ കുട്ടികളെ രേില്‍ കാണാനും അഭിനന്ദിക്കാനും എത്തി.
ഒരു സാധാരണ ഇന്റര്‍വ്യൂ ആയിരിക്കാം എന്ന് വിചാരിച്ച് സംസാരിച്ച് തുടങ്ങിയ പെണ്കുട്ടികള്ക്കിടയിലേക്ക് ഫെഡറര്‍ കടന്നുവരികയായിരുന്നു. കുട്ടികളുടെ മുഖത്തുളള അമ്പരപ്പും സന്തോഷവും എല്ലാം വീഡിയോയില്‍ കാണാം. ഇരുവര്‍ക്കും ഒപ്പം ടെറസില്‍ ടെന്നിസ് കളിക്കുകയും ചെയ്തു ഫെഡറര്‍.
താരത്തിന്റെ സന്ദര്‍ശന വീഡിയോ എടിപി ടൂര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ടെന്നിസ് താരമെന്ന നിലയില്‍ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തമാണിത് എന്ന് പറഞ്ഞുകൊണ്ടാണ് ഫെഡറര്‍ ഇരുവരെയും വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. ഇരുവരെയും റാഫേല്‍ നദാല്‍ അക്കാദമിയില്‍ പരിശീലനത്തിനയക്കുമെന്നും ഫെഡറര്‍ പറഞ്ഞു.
Just incredible to see 💖






