
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകളായാണ് അനു ഇമ്മാനുവേല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ താരം എത്തി. തുടര്‍ന്ന് അന്യഭാഷാ ചിത്രങ്ങളില്‍ താരം സജീവമാകുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അനു തന്റെ ഹോട്ട് ചിത്രങ്ങളും തന്റെ പേജില്‍ ഷെയര്‍ ചെയ്യാറുണ്ട്. താരത്തിന്റെ വിഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വളരെയധികം ആരാധകരാണുള്ളത്. നിരവധി പേരാണ് അനുവിന്റെ ഫോളോവേഴ്സായിട്ടുള്ളത്. ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രം വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
പാതിരായ്ക്ക് ചായ കുടിക്കുന്ന ഒരു ചിത്രമായായിരുന്നു അനു പോസ്റ്റ് ചെയ്തിരുന്നത്. ഒരു ഷര്‍ട്ട് മാത്രം ധരിച്ചു കൊണ്ട് ചായ കുടിയ്ക്കുന്ന ചിത്രമാണ് അനു പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇടുന്ന തിരക്കില്‍ പാന്റ് ഇടാന്‍ മറന്നോയെന്നും, പാന്റ് ഇടാന്‍ മറന്നു പോയോ എന്നുമുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നത്. കമന്റുകള്‍ക്ക് ഒന്നും അനു മറുപടി നല്‍കിയിരുന്നില്ല.






