ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ മുന്‍നിര ചാനല്‍ ഡോണ്‍ ഹാക്ക് ചെയ്ത അജ്ഞാത ഹാക്കര്‍ സംഘം. ഞായറാഴ്ചയാണ് പാക്ക് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ചാനലില്‍ പരസ്യത്തിന്റെ സമയത്താണ് സംഭവം നടന്നത്. പരസ്യത്തിനിടെ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക പ്രത്യക്ഷപ്പെടുകയും ഇതോടൊപ്പം 'സ്വാതന്ത്ര്യദിനാശംസ' എന്ന സന്ദേശം തെളിയുകയുമായിരുന്നു. ഇന്ത്യന്‍ പതാകയും സന്ദേശവും കുറച്ചു നേരം സ്ക്രീനില്‍ തെളിഞ്ഞ് നിന്നതിനു ശേഷമാണ് അപ്രത്യക്ഷമായത്.
പിന്നാലെ ട്വിറ്ററിലാണ് സംഭവം വൈറലായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ചാനല്‍ അധികൃതര്‍ ട്വിറ്ററിലെ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി. അന്വേഷണം കഴിഞ്ഞാലുടന്‍ തന്നെ അത് പ്രേക്ഷകരെ അറിയിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments