
ബെംഗളൂരു : ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ യുവതിക്ക് നേരെ പീഡനശ്രമം. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ട്രോമ കെയര്‍ സെന്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ് വാര്‍ഡില്‍ എത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.
യുവതി ബഹളമുണ്ടാക്കിയതോടെ ഡോക്ടര്‍ രക്ഷപ്പെട്ടു. ഗൗണും മാസ്കും ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വി.വി പുരം പോലീസിന് പരാതി നല്കി.
ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചതായി വിക്ടോറിയ ഹോസപിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രമേശ് കൃഷ്ണ കെ വ്യക്തമാക്കി.






