
ഇന്ത്യയില്‍ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് ബ്രാന്‍ഡായ ഓണര്‍. മാജിക് ബുക്ക് 15 എന്ന ലാപ്ടോപ്പ് ആണ് അവതരിപ്പിച്ചത്. ഹിഡന്‍ പോപ്പ്-അപ്പ് വെബ്ക്യാം, 2-ഇന്‍ -1 ഫിംഗര്‍പ്രിന്റ് പവര്‍ ബട്ടണ്‍, എട്ട് ജിബിറാം, 256 ജിബി എസ്എസ്ഡി, കോംപാക്റ്റ് 65വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ എന്നീ സൗകര്യങ്ങളുമായാണ് മാജിക്ബുക്ക് 15 ഇന്ത്യയില്‍ വെള്ളിയാഴ്ച എത്തിയത്.
മാജിക്ബുക്ക് 15 ന് 42,990 രൂപയാണ് വില. എന്നാല്‍ 3000 രൂപ വിലക്കിഴിവില്‍ 39,990 രൂപയ്ക്കാണ് ആദ്യ വില്പന. എഎംജി റൈസെന്‍ 5 3500യു മൊബൈല്‍ പ്രൊസസര്‍, റേഡിയോണ് വിഗ 8 ഗ്രാഫിക്സ് എന്നിവയും ഉണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഹോം ഓഎസ് ആയിരിക്കും ലാപ്ടോപ്പില്‍. ഇതിനൊപ്പം ഒരു മാസത്തെ മൈക്രോസോഫ്റ്റ് 365 പേഴ്സണല്‍ സബ്സ്ക്രിപ്ഷനും ലഭിക്കുമെന്നാണ് സൂചന.
ഓഗസ്റ്റ് 6 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ മാജിക്ബുക്ക് 15 മിസ്റ്റിക് സില്‍വര്‍ കളറില്‍ ലഭ്യമാകും. ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ രാത്രി 8.00 വരെ വില്‍പ്പന ആരംഭിക്കും. ലാപ്ടോപ്പില്‍ 15.6 ഇഞ്ച് ഫുള്‍ വ്യൂ ഡിസ്പ്ലേ, 87 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതം 178 ഡിഗ്രി വ്യൂവിംഗ് ആംഗിള്‍ എന്നിവയുണ്ട്.
ഹോണര്‍ 9 എ, ഹോണര്‍ 9 എസ് എന്ന രണ്ട് പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുകളും ഓണര്‍ അവതരിപ്പിച്ചു. ഹോണര്‍ 9 എയ്ക്ക് 9,999 രൂപയും ഹോണര്‍ 9 എസ് 6,499 രൂപയ്ക്കും ലഭിക്കും.






