
സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം തുടങ്ങി. ഈ വാഹനം മൂടിക്കെട്ടലുകളില്ലാതെ നിരത്തില്‍ പരീക്ഷണയോട്ടത്തിനിറങ്ങിയ ചിത്രം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ സി5 എയര്‍ക്രോസിന്റെ നിര്‍മാണം ആരംഭിച്ചെന്ന നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള വാഹനനിര്‍മാണ കമ്പനിയാണ് സിട്രോണ്‍. സി5 എയര്‍ക്രോസിനെ 2021-ന്റെ തുടക്കത്തില്‍ തന്നെ നിരത്തില്‍ അവതരിപ്പിക്കാനാണ് സിട്രോണിന്റെ നീക്കം. ഇതിന് മുന്നോടിയായാണ് ഈ വാഹനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മാണം തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള സി.കെ ബിര്‍ള പ്ലാന്റില്‍ ആരംഭിച്ചിരിക്കുന്നത്.
സി5 എയര്‍ക്രോസിന്റെ പ്രൊഡക്ഷന്‍ പതിപ്പും മുമ്പ് സിട്രോണ്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് സമാനമാണ് . ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ്, രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ഡിആര്‍എല്‍ എന്നിവയാണ് ഈ വാഹനത്തിന്റെ പുറമെയുള്ള പ്രത്യേകത. ഈ വാഹനം 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും എത്തുകയെന്നാണ് സൂചന.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ സീറ്റ്, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്ത് ഒരുങ്ങുക






