
ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കൂല്‍ഭൂഷന്‍ ജാദവിന് പാക്കിസ്ഥാന് കോടതി മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ അമിക്കസ് ക്യൂരിയായി നിയമിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്ഭൂഷന് ജാദവിന് അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യയ്ക്ക് മറ്റൊരു അവസരം നല്‍കണമെന്ന് ചൂണ്ടിക്കാണിച്ച് പാക്കിസ്ഥാന് സര്‍ക്കാരിന്‍െ്റ ആവശ്യ പ്രകാരമാണ് നടപടി.
കുല്ഭൂഷന് ജാദവിന്െ്റ കേസില്‍ വിചാരണ സെപ്റ്റംബര്‍ മൂന്ന് വരെ ഇസ്ലാമാബാദ് ഹൈക്കോടതി നീട്ടിയിരുന്നു. കുല്ഭുഷന്െ്റ വധശിക്ഷയ്ക്കെതിരെ ഒരു അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെടല്‍.
ചീഫ് ജസ്റ്റിസ് അഥര്‍ മിനല്ല, ജസ്റ്റിസ് മിയാങ്കുള്‍ ഹസ്സന് ഔറംഗസേബ് എന്നിവരടങ്ങിയ ഇസ്ലാമാബാദ് ഹൈക്കേടതിയുടെ രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച ജാദവിനായി അഭിഭാഷകരെ നിയമിച്ചത്. പാക്കിസ്ഥാന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു നടപടി.
അഭിഭാഷകരായ ആബിദ് ഹസ്സന് മാന്േ്റാ, ഹമീദ് ഖാന്, മുന്‍ അറ്റോര്‍ണി ജനറലും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മഖ്ദൂം അലി ഖാന് എന്നിവരെയാണ് അമിക്കസ് ക്യൂരിമാരായി നിയമിച്ചത്.







Comments