
ഫഌവഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ഉപ്പും മുളകിലെ പുതിയ കഥാപാത്രമായിരുന്നു പൂജ. അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്. സൂര്യ ടിവിയിലെ മ്യൂസിക് ഷോയുടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഉപ്പും മുളകിലേക്കുള്ള പരിപാടിയിലേക്ക് അശ്വതി എത്തിയത്.
ഫഌവഴ്സിലെ തന്നെ മറ്റൊരു ജനപ്രിയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഈ പരിപാടിയില്‍ ടെലിവിഷന്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. ഉപ്പും മുളകിലെ പുതിയ കഥാപാത്രമായ അശ്വതി നായരും സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയിരുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഉപ്പും മുളകും പരമ്പരയില്‍ നിന്ന് ലച്ചുവിന്റെ പിന്മാറ്റത്തോടെയായിരുന്നു അശ്വതി എത്തിയത്. അല്‍പ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയില്‍ കാഴ്ചവയ്ക്കുന്നത്.






