
എറണാകുളം: മണ്‍സൂണ്‍ ബമ്പര്‍ അഞ്ചുകോടി അടിച്ചയാളെ തേടി ഏജന്റും. ചൊവ്വാഴ്ച നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലിയാണ് ഇപ്പോഴും കാണാമറയത്തു നില്‍ക്കുന്നത്.
മുവാറ്റുപുഴ വെള്ളൂര്‍കുന്നം ജയം ബ്രദേഴ്സ് ലോട്ടറി മൊത്ത വ്യാപാര ഏജന്‍സിയില്‍ നിന്നും പെരുമ്പാവൂരില്‍ എത്തിച്ചു വിറ്റ എംഡി 240331 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടിരൂപ അടിച്ചിരിക്കുന്നത്. ജയം ബ്രദേഴ്സ് ഉടമ ജയകുമാറിന്റെ അനുജന് രാജന് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
കോടീശ്വരനെ പറ്റി ഇതുവരെയും യാതൊരു വിവരവുമില്ലെന്നും വൈകുന്നേരത്തോടെ ഉടമ ടിക്കറ്റുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയകുമാര്‍ പറയുന്നു.
'അനുജന് രാജന്റെ പക്കല്‍ നിന്നും ചില്ലറ വില്പനക്കാര് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. സമാശ്വസ സമ്മാനത്തിന് അര്‍ഹരായവര്‍ വന്നിരുന്നു. ഇന്ന് പത്രങ്ങളില്‍ റിസള്‍ട്ട് വന്നതിനാല്‍ വൈകുന്നേരത്തോടെ ഉടമ വരുമെന്നാണ് പ്രതീക്ഷയെന്നും ജയകുമാര്‍ പറയുന്നു.
ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.






