ന്യൂഡല്‍ഹി: അയോധ്യയിലെ 'രാം ലല്ല' ക്ഷേത്ര നിര്‍മ്മാണത്തിനായി നടന്ന ഭൂമി പൂജയെ പിന്തുണച്ച് മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. ജയ് ശ്രീരാം എന്ന ഹാഷ്ടാഗിനൊപ്പമാണ് ട്വിറ്ററില്‍ ഡാനിഷ് കനേറിയയുടെ പോസ്റ്റ്.
'ഭഗവാന് ശ്രീരാമന്റെ ഭംഗി അദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്. തിങന്മയ്ക്കു മേലുള്ള സത്യത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് അദേഹം. ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണെന്നും'.. കനേറിയ ട്വിറ്ററില്‍ കുറിച്ചു.

മറ്റൊരു ട്വീറ്റില്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് ഇത് ചരിത്ര ദിനമാണെന്ന് കുറിച്ചു. ഭഗവാന് ശ്രീരാമന് തങ്ങളുടെ ആരാധന മൂര്ത്തിയാണെന്നും ട്വീറ്റില്‍ കുറിച്ചു.

Comments