
ഹെല്മറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം പങ്കുവെച്ച നടി മറീന മൈക്കിള് കുരിശിങ്കലിനെതിരെ സോഷ്യല്മീഡിയയില് വിമര്ശനം. ഹെല്മറ്റും മാസ്കുമില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് 'ശേഷം പോലീസ് വണ്ടിയേ കേറി സര്ക്കാര് ചെലവിലൊരു പോക്കായിരുന്നു..' എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.
ഒരു ചിത്രത്തില് നടിയുടെ ബുള്ളറ്റിനു പിന്നില് പോലീസ് വാഹനം വരുന്നതും വ്യക്തമാണ്. പാലത്തിനു മുകളിലൂടെ റൈജര് ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും അണിഞ്ഞ് സ്റ്റെലിഷ് ലുക്കിലാണ് മറീനയുടെ ചിത്രങ്ങള്.
അതേസമയം ഇത് സിനിമയ്ക്കാണോ, ഫോട്ടോഷൂട്ടിനോ വേണ്ടി എടുത്ത ചിത്രമാണോ എന്നും വ്യക്തമല്ല. എന്നാല് താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര് മുന്നറിയിപ്പുമായി രംഗത്തെത്തി. ചിത്രവും കുറിപ്പും കേരള പോലീസിന് അയച്ചുകൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.
Posted by Mareena Michael Kurisingal on Wednesday, 5 August 2020







Comments