
ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കായ ഡ്യുക്ക് 250-യുടെ ബിഎസ്-6 എന്ജിന് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം. 2.09 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ ഡല്‍ഹിയിലെ എക്സ്ഷോറും വില. ബിഎസ്-4 എന്ജിന് മോഡലിനെക്കാള്‍ 4000 രൂപയോളം വില കൂടുതലാണ്.
ചെറിയ പരിഷ്കാരങ്ങളോടെയാണ് ഈ സാഹസിക ബൈക്ക് എത്തിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സൂപ്പര്‍മോട്ടോ മോഡിലുള്ള ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കുന്നുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, ഡ്യൂക്ക് 390-യില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ബൈക്കിൽ ഒരുങ്ങുന്നു. കെടിഎം ഡ്യുക്ക് 250-യുടെ നിര്‍മാണം സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മിലാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയ്ക്കൊപ്പം ചെറിയ വിന്‍ഡ് സ്ക്രീന്‍, എന്നിവയാണ് ഈ അഡ്വഞ്ചര്‍ ബൈക്കിന്റെ സവിശേഷതകളാണ്.
30 പിഎസ് പവറും 24 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 248.8 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കിലുള്ളത്. മുമ്പുണ്ടായിരുന്ന നിറങ്ങള്‍ക്ക് പുറമെ, സില്‍വര്‍ മെറ്റാലിക്, ഡാര്‍ക്ക് ഗാല്‍വനോ എന്നീ നിറങ്ങളിലും ഇത്തവണ ഡ്യുക്ക് 250 എത്തുന്നുണ്ട്.






