
ടൊയോട്ടയുടെ പ്രീമിയം എസ്യുവി വാഹനമായ ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി ലിമിറ്റഡ് എഡിഷന് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4x4, 4x2 മോഡുകളിലെത്തുന്ന ഈ വാഹനത്തിന്റെ ഡീലര്‍ഷിപ്പ്തല ബുക്കിങ്ങും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന് 34.98 ലക്ഷം രൂപ മുതല്‍ 36.88 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
ഈ ലിമിറ്റഡ് എഡീഷന് മോഡലിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചിരിക്കുന്നത് ടൊയോട്ടയുടെ റെയ്സിങ്ങ് ഡെവലപ്പ്മെന്റ് വിഭാഗമാണ്. ടിആര്‍ഡി ലിമിറ്റഡ് എഡിഷന് മോഡല്‍ ഫോര്‍ച്യൂണറിന്റെ സ്റ്റാന്റേഡ് മോഡലിനെക്കാള്‍ സ്പോര്‍ട്ടി ഭാവത്തിലാണ് എത്തിയിരിക്കുന്നത്. ഈ വാഹനത്തിന് കരുത്തേകുന്നത് 2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. ഇത് 177 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമേകും. ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത് പാഡില്‍ ഷിഫ്റ്റ് സംവിധാനത്തോടെയുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.
വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള്, ബ്രേക്ക് അസിസ്റ്റ്, ഏഴ് എസ്ആര്‍എസ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, എബിഎസ്- ഇബിഡി, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍, സ്പീഡ് ഓട്ടോലോക്ക് തുടങ്ങിയ ഫീച്ചറുകളും സുരക്ഷ കാര്യക്ഷമാക്കുന്നതിനായി ടിആര്‍ഡി ലിമിറ്റഡ് എഡിഷനില്‍ ഉണ്ട്. ക്രോം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലും ബെല്‍റ്റ് ലൈനും, 18 ഇഞ്ച് അലോയി വീലുകൾ, ടിആര്‍ഡി ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ബ്ലാക്ക് ഗ്രില്ല്, ബൈ-ബീം എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്ലാമ്പ് റിയര്‍ കോംമ്പിനേഷന്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്കീമുമാണ് എക്സ്റ്റീരിയറിൽ ഒരുങ്ങുന്നത്.






