
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ഉപ്പും മുളകിലെ പുതിയ കഥാപാത്രമായിരുന്നു പൂജ. അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്. സൂര്യ ടിവിയിലെ മ്യൂസിക് ഷോയുടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഉപ്പും മുളകിലേക്കുള്ള പരിപാടിയിലേക്ക് അശ്വതി എത്തിയത്.
ഉപ്പും മുളകും പരമ്പരയില്‍ നിന്ന് ലച്ചുവിന്റെ പിന്മാറ്റത്തോടെയായിരുന്നു അശ്വതി എത്തിയത്. അല്‍പ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയില്‍ കാഴ്ച വയ്ക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അശ്വതിയുടെ ഒരു പഴയ വീഡിയോയാണ്. ഡാന്‍സിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. ക്ലാസിക്കല്‍ ഡാന്‍സിനോടുള്ള തന്റെ താല്പര്യത്തെ കുറിച്ചാണ് ആദ്യം അശ്വതി പറയുന്നത്.
അമ്മയാണ് നൃത്തത്തില്‍ അശ്വതിയുടെ ഗുരു. വളരെ ചെറിയ പ്രായം മുതലേ താരം നൃത്തം അഭ്യസിക്കുകയാണ്. ഡാന്‍സ് മാത്രമല്ല പാട്ടും ഫോട്ടോഗ്രഫിയും തന്റെ ഇഷ്ട വിഷയങ്ങളാണെന്ന് അശ്വതി പറയുന്നു. വീഡിയോയില്‍ പ്രേക്ഷകര്‍ക്കായി ഒരു ഗാനവും അശ്വതി ആലപിച്ചിട്ടുണ്ട്. യാത്രകളോടുളള താല്പര്യത്തെ കുറിച്ചും അശ്വതി വീഡിയോയില്‍ പറയുന്നു. താരത്തിന്റെ ഈ വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് വരുന്നത്.






