
പബ്ജി മൊബൈലില്‍ പുതിയ ഏന്‍ഷ്യന്റ് സീക്രട്ട് മോഡ് അവതരിപ്പിച്ചത്. ഈ പുതിയ മോഡ് മിറാമര്‍, ഇറംഗല്‍ മാപ്പുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ പുരാതനകാല ഈജിപ്തിന്റെ പശ്ചാത്തലമാണ് ഒരുക്കിയത്. പുരാതന ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഉണ്ട്. ഇവിടുത്തെ ബോസിനെയും (boss) നേരിടണം.
ഇറംഗല്‍, മിറാമര്‍ മാപ്പുകള്‍ അപ്ഡേറ്റ് ചെയ്യുക. ആക്റ്റിവേറ്റ് ചെയ്താല്‍ രഹസ്യ നിര്‍മിതികള്‍ മാപ്പില്‍ പ്രത്യക്ഷപ്പെടും. പബ്ജി ഗെയിം ലോബി പുതിയ ആനിമേഷനുകളും പശ്ചാത്തല ശബ്ദവും ഉള്‍പ്പെടുത്തി പുതുക്കിപ്പണിതിട്ടുണ്ട്.
ഒരു വശത്ത് നീലനിറത്തിലുള്ള രൂപങ്ങള്‍ വായുവിയില് ഉയര്‍ന്നിരിക്കുന്നത് ലോബിയിലേക്ക് പ്രവേശിക്കുമ്പോള്‍ കാണാം. അതിന് എതിര്‍വശത്തായി പൊടിപടലങ്ങളാല്‍ രൂപമെടുക്കുന്ന ആകാശത്തോളം ഉയരമുള്ള ആജാനുബാഹുവായ ഒരു രൂപം ഒരു പുരാതന കെട്ടിടത്തിന് പുറകില്‍ നിന്നും ഉയര്‍ന്നുവരും. ഒപ്പം ആകാശത്തുയര്ന്നുനില്ക്കുന്ന കെട്ടിടങ്ങളും കാണാം. അത് പതിയ അപ്രത്യക്ഷമാവും.






