
മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി പ്രാചി തെഹ്ലാൻ വിവാഹിതയായി. ഞായറാഴ്ച്ച വളരെ ലളിതമായ ചടങ്ങുകളോടെ ഡൽഹിയിൽ വച്ചാണ് വിവാഹം നടന്നത്. ഡൽഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ.
ഡൽഹിയിലാണ് പ്രാചി ജനിച്ചതും വളർന്നതും. പഠനകാലത്ത് തന്നെ കായിക രംഗത്ത് സജീവമായിരുന്ന പ്ലാചി ഇന്ത്യൻ നെറ്റ്ബോൾ താരമായിരുന്നു. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറും കൂടിയാണ്.
2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രാചി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മൻദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അർജാൻ എന്ന പഞ്ചാബി സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.






