ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായി. ബിജെപി എംപി മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായെന്ന് അമിത് ഷാ തന്നെയായിരുന്നു ട്വീറ്റിലൂടെ അറിയിച്ചത്.
ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയിലെ ഗുര്‍ഗാവിലെ മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്റൈനില്‍ പോകാനും ടെസ്റ്റ് നടത്താനും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ചികിത്സകള്‍ക്ക് ശേഷം ഇപ്പോള്‍ അദ്ദേഹം രോഗമുക്തി നേടിയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.






