
ജിദ്ദ: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശിനിയായ നഴ്സ് ജിദ്ദയിൽ നിര്യാതയായി .കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ്ജ് ഭവൻ പുത്തൻവീട്ടിൽ സൂസൻ ജോർജ്ജ് (38) ആണ് മരിച്ചത്.
കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 12 വർഷമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: ജോർജ്ജ് കുട്ടി. മാതാവ്: മറിയാമ്മ. ഭർത്താവ്: ബിനു (ദുബൈ), മകൾ: ഷെറിൻ.
മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.






