
റിയാദ് : സൗദി അറേബ്യയിലെ അല്‍ ഖസീം ഉനൈസ കിംഗ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ലിന്റു ലിസാ ജോര്‍ജിൻറെ (31 ) മൃതദേഹം നാളെ നാട്ടിലെത്തിക്കും .കഴിഞ്ഞ മാസം 28 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ പൗലോസ് വര്‍ഗ്ഗീസ് ലിസമ്മ ജോര്‍ജ്- ദമ്പതികളുടെ മകളായ ലിന്റുവിന്റെ മൃതദേഹം ഇന്ന് (09 -08 -2020 ) രാത്രി 10 :00 ന് റിയാദിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന എമിറേറ്റ്സ് വിമാനത്തിലാണ്നാട്ടിലേക്ക് കൊണ്ട് പോകുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ നഴ്സാണ്.കുട്ടികൾ ഇല്ല .
2015 ഫെബ്രുവരി മുതല്‍ സൗദിയില്‍ ജോലി ചെയ്തുവരുന്ന ലിന്റു ലിസ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അവസാനമായി അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരികെയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കന്നതിന് ബുറൈദയിലെ സാമൂഹ്യ പ്രവർത്തകനായ സലാം പാറാട്ടിയാണ് നേതൃത്വം നൽകിയത്.






