
അമേരിക്കൻ ആഡംബര ക്രൂയിസർ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ സ്ട്രീറ്റ് 750 ഈ വർഷം മാർച്ചിൽ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കും വിധം പരിഷ്കരിച്ച വില്പനക്കെത്തിയപ്പോൾ 5.34 ലക്ഷം ആയിരുന്നു അടിസ്ഥാന മോഡലിന്റെ എക്സ്-ഷോറൂം വില. റിപ്പോർട്ട് പ്രകാരം ഇപ്പോൾ 65,000 രൂപ കുറച്ച് 4.69 ലക്ഷം രൂപയായി.
4.69 ലക്ഷം രൂപ വിവിഡ് ബ്ലാക്ക് നിറത്തിനാണ്. 4.81 ലക്ഷം (ബേസ് മോഡലിനേക്കാൾ 12,000 രൂപ കൂടുതൽ) ആണ് പെർഫോമൻസ് ഓറഞ്ച്, ബ്ലാക്ക് ഡെനിം, വിവിഡ് ബ്ലാക്ക് ഡീലക്സ്, ബാരക്കുട സിൽവർ ഡീലക്സ് നിറങ്ങൾക്ക് എക്സ്-ഷോറൂം വില. ഈ നിറങ്ങൾക്ക് മാർച്ചിൽ ലോഞ്ച് ചെയ്യുമ്പോൾ 5.46 ലക്ഷം മുതൽ Rs 5.66 ലക്ഷം വരെയായിരുന്നു വില.
4.81 ലക്ഷം (ബേസ് മോഡലിനേക്കാൾ 12,000 രൂപ കൂടുതൽ) ആണ് 749സിസി ലിക്വിഡ് കൂൾഡ് വി-ട്വിൻ റിവൊല്യൂഷൻ എക്സ് എൻജിൻ നിർമ്മിക്കുന്നത്. ഈ എൻജിൻ 6- സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്ട്രീറ്റ് 750യിലും, സ്ട്രീറ്റ് റോഡ് 750-യിലും ടെലിസ്കോപിക്ക് മുൻ സസ്പെൻഷനും ട്വിൻ ഷോക്ക് പിൻ സസ്പെൻഷനുകളുമാണ. ഡ്യുവൽ ചാനൽ എബിഎസ് അടക്കം ഡിസ്ക് ബ്രേക്കുകളാണ് മുൻ പിൻ ചക്രങ്ങൾക്ക്






