ലാലു അലക്സിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി: സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രം
ലാലു അലക്സിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി: സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രം
Authored by Web Desk | Last updated: 10 Aug 2020, 7:21 PM | 1 min read
സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങൾ എന്നും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകാറുള്ളതാണ്. താരങ്ങൾ തമ്മിലുള്ള സൗഹൃദത്തിലെ നർമ്മകഥകളും നർമ്മ സല്ലാപങ്ങളും അവർ തന്നെ പലപ്പോഴും തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലാകുകയാണ്. മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിൻ്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സിനിമകളിൽ കാരവാനുകൾ ഇല്ലാതിരുന്ന കാലത്തെ കഥയാണ് വൈറലാകുന്ന ചിത്രം പറയുന്നത്.
ലാലു അലക്സിൻ്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾ ആഘോഷമാക്കുകയാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു പകലിൽ ഹോട്ടൽ മുറിയിൽ നിന്നുള്ള കാഴ്ചയാണ് ചിത്രം. ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോൾ കണ്ട അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്തുകയായിരുന്നു. തുറന്ന് കിടന്ന ജനൽപാളിയിക്കിടയിലൂടെയാണ് ചിത്രം പകർത്തിയത്. സൗഹൃദത്തിൻ്റെ ആഴം ഈ ചിത്രം പറയുന്നുണ്ട്.
ഇത്തരത്തിൽ ഉള്ള ഒട്ടേറെ സുന്ദര നിമിഷങ്ങൾ ചിത്രാ കൃഷ്ണൻകുട്ടി എന്ന ഫോട്ടോഗ്രാഫറുടെ കൈവശം ഉണ്ടെന്നും ഒന്ന് കാണാൻ വല്ല വകുപ്പും ഉണ്ടായിരുന്നെങ്കിൽ എന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് ചിത്രത്തിന് കമൻ്റുകളായി ആരാധകർ കുറിച്ചിരിക്കന്നത്. കാരവാൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളിൽ അവർ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.