
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ സ്റ്റേറ്റില്‍ തിങ്കളാഴ്ച കൊള്ളസംഘത്തിന്റെ അഴിഞ്ഞാട്ടം. സ്റ്റേറ്റിലെ സമ്പന്ന വ്യവസായി ജില്ലയില്‍ നിരവധി കടകള്‍ കൊള്ളയടിച്ച സംഘം ഷോപ്പുകളുടെ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. മണിക്കൂറുകളോളം സംഘര്‍ഷം നീണ്ടുനിന്നു.
നൂറോളം പേരെ പോലീസ് അറസ്റ്റു ചെയ്തു. ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമികളുടെ വെടിവയ്പില്‍ ഒരു സെക്യുരിറ്റി ഗാര്‍ഡിനും നാട്ടുകാരനും പരിക്കേറ്റു.
സംഭവം ആസൂത്രിതമായ പ്രക്ഷോഭമല്ലെന്നും ശുദ്ധ ക്രിമിനല്‍ നടപടിയാണെന്നും പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. മിഷിഗണ്‍ അവന്യു അടക്കമുള്ള ഷോപ്പുകള്‍ അടിച്ചുതകര്‍ത്ത കൊള്ളസംഘം ആയുധങ്ങളുമായി അതിക്രമിച്ചുകയറി സാധനങ്ങള്‍ കൊള്ളയടിച്ചുകൊണ്ടുപോകുകയായിരുന്നു.
അക്രമം അടിച്ചമര്‍ത്തുന്നതിന് വന്‍ പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.






