
പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ് ബിഎസ്-6 എന്ജിന് മോഡലിന് വില കുറച്ചിരിക്കുകയാണ്. ടോപ്പ് സെല്ലിങ്ങ് മോഡല്‍ ബൈക്കായ സ്ട്രീറ്റ് 750 ബിഎസ്-6 മോഡലിന്റെ വില ആണ് കുറച്ചിരിക്കുന്നത്. 5.34 ലക്ഷം രൂപയിലായിരുന്നു ബിഎസ്-4 മോഡല്‍ ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റിന് വില ആരംഭിച്ചിരുന്നതെങ്കില്‍ 4.69 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ പുതിയ എക്സ്ഷോറും വില. നിറത്തിനനുസരിച്ച് ഈ വില 4.81 ലക്ഷം രൂപ വരെ ഉയരുമെന്നാണ് സൂചന.
77,000 രൂപയാണ് ഹാര്‍ലി ഡേവിഡ്സണിന്റെ മറ്റൊരു മോഡലായ സ്ട്രീറ്റ് റോഡിന് വില കുറഞ്ഞിരിക്കുന്നത്. 5.99 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ പുതിയ വില ആരംഭിക്കുന്നത്. മുമ്പ് 6.55 ലക്ഷം രൂപയിലായിരുന്നു ഇതിന്റെ പ്രാരംഭ വില. ഇതിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പിന് 6.10 ലക്ഷമാണ് പുതിയ വില. മുമ്പ് ഇത് 6.87 ലക്ഷം ആയിരുന്നു .
സ്ട്രിറ്റില്‍ ഉണ്ടായിരുന്ന 749 സിസി ലിക്വിഡ് കൂള്‍ഡ്, വി-ട്വിന്‍ റെവോലൂഷന് എക്സ് എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 60 എന്‍എം ടോര്‍ക്ക് ഈ എൻജിൻ നല്കുന്നു. ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത് ആറ് സ്പീഡ് ഗിയര്‍ബോക്സാണ് . സുരക്ഷയ്ക്കായി ഡ്യുവല്‍ ഡിസ്കും ഡ്യുവല്‍ ചാനല്‍ എബിഎസും ഒരുങ്ങുന്നു.






