
മഴക്കാലകെടുതികളിൽ മനം നൊന്ത് മഴപ്പാട്ടുമായി സം ഗീത സംവിധായകൻ എം.ജയചന്ദ്രൻ. കമലിന്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ‘ പെരുമഴക്കാലം’ എന്ന ചിത്രത്തിൽ ജയചന്ദ്രൻ തന്നെ സംഗീതം നൽകി ആലപിച്ച ‘ രാക്കിളി തൻ വഴിമറയും’ എന്നു തുടങ്ങുന്ന ഗാനമാണ് വീടിന്റെ ബാൽക്കണിയിൽ നിന്ന് മഴയെ നോക്കി അദ്ദേഹം പാടുന്നത്.
"മഴേ ....ഇങ്ങനേ പെയ്യല്ലേ മഴേ ...നീ തോരണം ...നോവ് മാറണം" എന്ന കുറിപ്പോടെ ജയചന്ദ്രൻ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
റഫീക്ക് അഹമ്മദാണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. നിരവധി പേരാണ് ജയചന്ദ്രന്റെ പാട്ട് ഏറ്റെടുത്തിരിക്കുന്നത്. ചിത്രം പുറത്തിറങ്ങിയത് മുതൽ ഇന്നേവരെ പലരുടെയും ഇഷ്ടപാട്ടുകളുടെ ലിസ്റ്റിൽ നോവിൻ പെരുമഴക്കാലം ഉണ്ടെന്ന് പലരും സാക്ഷ്യം വയ്ക്കുന്നു.






