
ബാഗ് ബോസ് താരം മീര മിധുന് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് സൂര്യ. സൂര്യയും കുടുംബവും അഗരം സംഘടനയുടെ മറവില്‍ കള്ളപ്പണെ വെളുപ്പിക്കുകയാണെന്നായിരുന്നു മീര ആരോപിച്ചത്. മാത്രമല്ല കേരളത്തിലെ സ്വര്‍ണക്കടത്തില്‍ സൂര്യക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും സോഷ്യല്‍ മീഡിയകളിലൂടെ പറഞ്ഞിരുന്നു. ജ്യോതികയെ അധിക്ഷേപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 2018ല്‍ പങ്കുവെച്ച ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് മീരയുടെ പ്രതികരണം.
പേരെടുക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമായി മറ്റുതാരങ്ങളെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞ് മീരക്ക് എതിരെ തമിഴ് സംവിധായകന് ഭാരതി രാജ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച ഭാരതിരാജയോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ ട്വീറ്റ്. ദയവായി നിങ്ങളുടെ ഊര്‍ജ്ജം നല്ല കാര്യങ്ങള്‍ക്കായി മാത്രം ചെലവഴിക്കണമെന്ന് സൂര്യ കുറിപ്പില്‍ പറയുന്നു. വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത 'താനാ സേര്‍ന്ത കൂട്ടം' എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായം എഴുതിയ നിരൂപകരെ സൂര്യയുടെ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിച്ചിരുന്നു, എന്ന മീരയുടെ പ്രചരണത്തില്‍ സൂര്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
വിജയ്, സൂര്യ, രജനീകാന്ത് എന്നിവര്‍ക്ക് എഥിരെ മീര ആരോപണം ഉന്നയിച്ചിരുന്നു,. തമിഴിലെ സൂപ്പര്‍ താരങ്ങള്‍ തനിക്കെതിരെ മോശമായ കാര്യങ്ങള്‍ പറയുന്നു എന്നതായിരുന്നു ആരോപണങ്ങളിലൊന്ന്. വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും അതിലൂടെ വലിയ മാനസീക സങ്കര്ഷം അനുഭവിച്ചിരുന്നതായും ഇവര്‍ പറഞ്ഞിരുന്നു.






