ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. മലയാളികള്‍ക്ക് വളരെ പ്രിയങ്കരമായ കുടുംബമാണ് ഉപ്പും മുളകിന്റെ നീലിമയുടേയും ബാലചന്ദ്രന്റേയും കുടുംബം. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്പരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്.
ഈ കുടുംബത്തെ കാണാത്തവരും ഇഷ്ടപ്പെടാത്തവരും ചുരുക്കമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്.
ബാലു-നീലു ദമ്പതികളുടെ കുടുംബം പ്രേക്ഷകര്‍ തങ്ങളുടെ സ്വന്തം കുടുംബം പോലെയാണ് സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്പരയില്‍ പുതിയ താരമായ പൂജയും എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഈ പരമ്പര ഇനിയില്ല എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ചാനലില്‍ പുതിയ പരമ്പരയായ ചക്കപ്പഴം ആരംഭിച്ചതോടെയാണ് ഉപ്പും മുളകും അവസാനിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇപ്പോള്‍ പ്രേക്ഷകരുടെ ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍.
ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങള്‍ക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റീജ്യസ് പരിപാടിയാണ്. അതുകൊണ്ടു തന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ്. അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്നമില്ലെന്നും ശ്രീകണ്ഠന് നായര്‍ പറഞ്ഞു.

Comments