
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻറിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 59 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും കൊവിഡ് പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലിൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. തലസ്ഥാനത്തെ അഞ്ച് പൊലീസുകാർ കൂടി കൊവിഡ് ബാധിതരായി. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്.






