
ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ നായികയായി മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അന്ന രാജന്. അന്നയെ ലിജോ ജോസ് പല്ലിശ്ശേരിയും വിജയ് ബാബുവും കണ്ടെത്തിയതിനെ കുറിച്ച് ഒരു പ്രേക്ഷകന് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. നഴ്സ് ആയിരുന്ന അന്ന ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഹോര്‍ഡിങ്ങില്‍ അന്നയുടെ ചിത്രം കണ്ടപ്പോഴാണ് ലിജോയും വിജയ് ബാബുവും ഇത് മതി തങ്ങളുടെ നായിക എന്ന് ഉറപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹോര്‍ഡിങ് വീണ്ടും കണ്ടതോടെയാണ് വിബിന് നാഥ് എന്ന പ്രേക്ഷകന് അതു സംബന്ധിച്ച് കുറിപ്പ് എഴുതിയത്.
'ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ വലിയ ഒരു ഹോര്‍ഡിങ് കാണുന്നു.. അതിലെ നഴ്സായി നില്ക്കുന്ന കുട്ടിയെ ഇഷ്ടപെടുന്നു.. അന്വേഷിക്കുന്നു, ആ ഹോസ്പിറ്റലിലെ തന്നെ നേഴ്സ് ആണെന്ന് അറിയുന്നു.. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു.. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു.. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകര്‍ മനസ്സറിഞ്ഞു സ്വീകരിക്കുന്നു.. ചിത്രം സൂപ്പര്‍ ഹിറ്റ് ആകുന്നു..ലിച്ചി..തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും കണ്ടപ്പോള്‍'






