
ഗൂഗിള്‍ മാപ്പ് ആപ്പിള്‍ വാച്ചില്‍ തിരികെയെന്ന് റിപ്പോർട്ട്. ലോകവ്യാപകമായി വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ഡയറക്ഷനുകളും, എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അറിയാന്‍ സാധിക്കും. നേരത്തെ ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് ലഭ്യമായിരുന്നു. എന്നാൽ, 2017 ല്‍ ഇത് പിന്‍വലിക്കുകയായിരുന്നു. എന്താണ് ഇതിന് കാരണം എന്ന് വ്യക്തമല്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് വീണ്ടും എത്തുന്നത്.
പരസ്പരം ഫോളോ ചെയ്യാനുള്ള സൗകര്യവും ഗൂഗിള്‍ മാപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് സൂചന. ഇതുവഴി ഉപയോക്താക്കള്‍ പങ്കുവെച്ച ചിത്രങ്ങള്‍, റിവ്യൂ എന്നിവയെല്ലാം മറ്റുള്ളഴര്‍ക്ക് കാണാം. കോവിഡുമായി ബന്ധപ്പെട്ട ഗതാഗത നിന്ത്രണങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്കുന്ന സംവിധാനവും ഗൂഗിള്‍ മാപ്പിലുണ്ടെന്നാണ് റിപ്പോർട്ട്. ഗൂഗിള്‍ മാപ്പ് സേവനം ആപ്പിളിന്റെ കാര്‍പ്ലേ ഡാഷ്ബോര്‍ഡ് വ്യൂവിലും ലഭ്യമാകുമെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.






