വീട്ടില്‍ നിന്നും പിടികൂടിയ പാമ്പ് കഴുത്തില്‍ ചുറ്റുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആകാശ് കുമാര്‍ വര്‍മയാണ് ട്വിറ്ററിലൂടെ ഞെട്ടിപ്പിക്കുന്ന ഈ വിഡിയോ പങ്കുവെച്ചത്. നൈനിറ്റാളിലെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയ കൂറ്റന്‍ രാജവെമ്പാലയുടെ വിഡിയോയാണ് ആകാശ് ട്വിറ്ററില്‍ പങ്കുവെച്ചത്.
വീടിന്റെ മേശയ്ക്ക് അടിയിലായിരുന്നു പാമ്പ് ഇരുന്നിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ വനംവകുപ്പിന്റെ ദ്രുതകര്‍മ്മസേനയെ അറിയിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി പാമ്പിനെ പിടികൂടി. പാമ്പിനെ ചാക്കിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പിടികൂടിയ യുവാവിന്റെ കഴുത്തിലേക്ക് വാല് ചുറ്റുകയായിരുന്നു. കൂടി നിന്നവര്‍ അടക്കം ഇത് കണ്ട് ഭയപ്പെട്ടു. പാമ്പിനെ ചാക്കിലാക്കിയതോടെയാണ് കൂടി നിന്നവര്‍ക്കും ആശ്വാസമായത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തില്‍ കൊണ്ടു പോയി തുറന്നു വിടുകയായിരുന്നു. പാമ്പിനെ വനത്തില്‍ കൊണ്ടു വിടുന്ന ദൃശ്യവും ആകാശ് കുമാര്‍ വര്‍മ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Comments