കൂട്ടുകാരന് ഓടിക്കാന്‍ കൊടുത്ത കോടികള്‍ വിലയുള്ള ആഡംബരക്കാര്‍ വൈദ്യൂതി സബ് സ്റ്റേഷന്റെ ഭിത്തിയില്‍ ഇടിച്ചു കയറ്റി ഡ്രൈവറും കൂട്ടുകാരനും മുങ്ങി. രണ്ടു കോടിയോളം രൂപ വിലയുള്ള പുതിയ പച്ച ലംബോര്‍ഗിനി ഹുറാക്കണ് പെര്ഫോമെന്റേ കാറാണ് അപകടത്തിലാക്കിയത്.
കാറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നു. സ്പെയിനിലെ ഹ്യൂവെല്വയിലെ ഒരാള്‍ക്കാണ് ഈ ദുര്‍വ്വിധി ഉണ്ടായത്. ഓടിക്കാന്‍ കൊടുക്കുമ്പോള്‍ അത് തിരിച്ച് ട്രക്കില്‍ കൊണ്ടു വരുമെന്ന് ഉടമ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആഡംബര കാര്‍ ഇലക്ട്രിസിറ്റി സബ് സ്റ്റേഷന്റെ ഭിത്തി തകര്‍ത്ത് ഒരു പ്രദേശത്തെ വൈദ്യുതി മുഴുവന്‍ കളയുകയും ചെയ്തു.
ഇതോടെ ഡ്രൈവറും കൂട്ടുകാരനും സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും പരിക്കേറ്റവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പോലീസ് ഇരുവരേയും പൊക്കി. പരിക്കേറ്റ നിലയില്‍ ഹ്യൂവേല്വയിലെ യുവാന്‍ റമോണ്‍ ജിംനെസ് ഹോസ്പിറ്റിലില് നിന്നുമാണ് ഇവരെ പിന്നീട് കണ്ടെത്തിയത്. ഇവര്‍ മദ്യപിച്ചാണോ കാര്‍ ഓടിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഉടമ 215,000 (2,1089006 രൂപ) പൗണ്ടിന് വാങ്ങിയ കാറായിരുന്നു കൂട്ടുകാരന് കൊണ്ടു ചെന്ന് ഇടുപ്പിച്ചത്. അമിത വേഗത്തില്‍ ഡ്രൈവറുടെ നിയന്ത്രണം വിട്ടു ഇടിയുണ്ടായത് എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.
വെറും 2.9 സെക്കന്റില്‍ തന്നെ 62 മൈല്‍ സ്പീഡ് കൈവരിക്കാന്‍ കഴിയുന്ന കാര്‍ അപകടം നടക്കുമ്പോള്‍ 202 മൈല്‍ സ്പീഡിലായിരുന്നു. ഭിത്തിയിലേക്ക് ഇടിച്ചു കയറിയ കാര്‍ തകര്‍ന്നതോടെ അഗ്നിശമനസേന എത്തി മറ്റൊരു ട്രക്കില്‍ വാരിപ്പെറുക്കി കൊണ്ടുപോകുകയായിരുന്നു.
ഹൈ വോള്‍ട്ടേജ് സബ് സ്റ്റേഷന്റെ ഭിത്തിയാണ് ഇടിച്ചു തകര്‍ത്തത്. ഞായറാഴ്ച കൂട്ടുകാരന് തനിക്ക് കാര്‍ ഓടിക്കാന്‍ തന്നതാണെന്നും വൈകിട്ട് 7 മണിക്കായിരുന്നു അപകടം നടന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉടമയില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

Comments