കേരളത്തില്‍ എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ഒരു പ്രശ്നമായി വന്നിരിക്കുകയാണ്. വെള്ളപ്പൊക്ക സമയത്ത് വണ്ടികള്‍ പുറത്തിറക്കുക എന്നത് വളരെ സാഹസികമായ ഒരു കാര്യമാണ്. എങ്കില്‍ ഏത് വെള്ളപ്പൊക്കത്തിലും ഇറക്കാവുന്ന ഒരു ബൈക്കിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എക്സ്ഹോസ്റ്റ് പൈപ്പും പെട്രോള്‍ ടാങ്കും തലയ്ക്കു മുകളില്‍, കഴുത്തറ്റം വെള്ളത്തില്‍ ഈസിയായി പോകുകയാണ് ബൈക്ക്.
എന്നാല്‍ വൈറലായ ഈ വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബൈക്കിനെ വെള്ളത്തില്‍ ഓടുന്ന പരുവത്തിലാക്കിയത്. എക്സ്ഹോസ്റ്റില്‍ നിന്ന് മറ്റൊരു പൈപ്പ് കൂടി നല്കി ബൈക്കിനെക്കാള്‍ ഉയരത്തിലാക്കി വെള്ളം കയറാനുള്ള സാധ്യത ഇല്ലാതാക്കി. പെട്രോള്‍ ടാങ്ക് എടുത്ത് മാറ്റിയ ശേഷം ഒരു കുപ്പിയില്‍ പെട്രോള്‍ നിറച്ച് ബൈക്കിന് മുന്നിലായി ഉയര്‍ത്തി കെട്ടി വെച്ച് അതില്‍ നിന്നു പൈപ്പ് നല്കി. അതോടെ ബൈക്ക് പൂര്‍ണ്ണമായും മുങ്ങിയാലും വെള്ളത്തിലൂടെ ഈസിയായി സഞ്ചരിക്കും. അസമില്‍ നിന്നുള്ളതാകാം ഈ വിഡിയോ എന്നാണ് സൂചന.

Comments