
മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ഗോവയിലും മുംബൈയിലും നിശാ പാര്‍ട്ടി നടത്തിയ സംഘത്തെ പോലീസ് അറസ്റ് ചെയ്തു. ഞായറാഴ്ച 28 സ്ത്രീകള്‍ അടക്കം 97 പേരെയാണ് െേപാലീസ് പിടികൂടിയത്. സ്ത്രീകളെ പിന്നീട് വിട്ടയച്ചെങ്കിലും റസ്റ്ററന്റ് മാനേജരും വെയിറ്റര്‍മാരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു.
മുംബൈയിലെ ജോഗേശ്വര ലിങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ബോംബെ ബ്രൂട്ട് എന്ന റസ്റ്ററന്റില്‍ നടന്ന പോലീസ് റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഗോവയില്‍ നടന്ന ഉന്മാദ നിശാ പാര്‍ട്ടിയില്‍ മൂന്നു വിദേശികള്‍ ഉള്‍പ്പെടെ 23 പേരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
വടക്കന്‍ ഗോവയിലെ വാഗത്തോര്‍ ഗ്രാമത്തില്‍ അഞ്ജുന പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വില്ലയില്‍ നടന്ന പാര്‍ട്ടിയില്‍ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. റഷ്യയില്‍നിന്നും ചെക്ക് റിപബ്ലിക്കില്നിന്നുമുള്ള മൂന്നു സ്ത്രീകളും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.






