
ബരാമുളള: ജമ്മുകശ്മീരിലെ ബരാമുളളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്കും ഒരു പോലീസുകാരനും വീരമൃത്യു.
ഒരാഴ്ചയ്ക്കുളളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ക്രീരിയിലെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാരും ജമ്മുകശ്മീര്‍ പോലീസ് സേനാംഗങ്ങളുമടങ്ങുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 14ന് നൗഗാമിലുണ്ടായ ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.






