
മമ്മൂട്ടിയുടെ മാസ് ലുക്ക് കണ്ട് യുവതാരങ്ങൾ പോലും മൂക്കത്ത് വിരൽ വച്ച അവസ്ഥയിൽ ആയിട്ടുണ്ട്. പ്രായം വെറുമൊരു നമ്പർ എന്ന് പലരും പറയുമെങ്കിലും അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുന്ന താരമെന്ന നിലയിൽ മമ്മൂട്ടി വർഷങ്ങളായി മാതൃകയാവുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് നടൻ ജനാർദ്ദനൻ ഒരു പ്രത്യേകതരം വെല്ലുവിളിയുമായി എത്തിയിട്ടുണ്ട്. ചെറുപ്പക്കാരന്റെ ലുക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം തയാറല്ല.
ആദ്യം മമ്മൂട്ടിയുടെ ചിത്രം കൈയടികളോടെ ഷെയര്‍ ചെയ്ത ജനാര്ദ്ദനന് അടുത്ത പോസ്റ്റില്‍ ‘എന്താണോവോ രഹസ്യം?’ എന്ന് ആരാഞ്ഞു. ഇതിന് പിന്നാലെയാണ് ‘ആഹ..അത്രയ്ക്കായോ’ എന്ന ക്യാപ്ഷനോടെ ഫോട്ടോഷോപ്പ് ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കഴിഞ്ഞു.
അൽപ്പം ഒന്ന് മോർഫ് ചെയ്തു എന്ന് മാത്രം. മമ്മൂട്ടിയുടെ ലുക്കിൽ ഇദ്ദേഹത്തെ കാണാൻ സാധിച്ചാൽ ചിലപ്പോൾ ഇങ്ങനെയുണ്ടാവും. നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്






