നടൻ വിനു മോഹൻ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാലു നാരായണനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്ന ശേഷം ഈ വർഷം അവസാനമാവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയ്ക്ക് പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും മുന്നിലാണ് വിനു മോഹനും ഭാര്യ വിദ്യയും.
കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്ന ശേഷം ഈ വർഷം അവസാനമാവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയ്ക്ക് പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും മുന്നിലാണ് വിനു മോഹനും ഭാര്യ വിദ്യയും.
ആരും തിരിഞ്ഞു നോക്കാനില്ലാത്ത, തെരുവിൽ കഴിയുന്നവരെ കണ്ടുപിടിച്ച് അവരെ കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകിയ വിനുവിന്റെയും വിദ്യയുടെയും സേവനം ഈ ലോക്ഡൗൺ കാലത്ത് ശ്രദ്ധ നേടിയിരുന്നു.
താരസംഘടനയായ 'അമ്മ' നൽകിയ മൊബൈൽ കുളിവണ്ടിയുമായാണ് വിനുവും ഭാര്യയും തെരുവിലേക്കിറങ്ങിയിരിക്കുന്നത്. ഒരു യാത്രയിൽ 20 പേർക്ക് കുളിക്കാനുള്ളവ വണ്ടിയിലുണ്ടാവും. നടൻ മോഹൻലാലും വിനുവിന്റെയും വിദ്യയുടെയും സേവനത്തെ പ്രശംസിച്ച് രം ഗത്തെത്തിയിരുന്നു. മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലാണ് വിനു ഒടുവിൽ വേഷമിട്ടത്.

Comments