ബെംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചെന്നു സംശയിക്കുന്ന വയോധികന്റെ മൃതദേഹം മകന് ശ്മശാനത്തിലെത്തിച്ചത് സൈക്കിളിന്റെ പിന്നില്‍ വച്ചുകെട്ടി.
വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിലാണു സംഭവം. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സൈക്കിളില്‍ മൃതദേഹം എത്തിച്ചത്. അതേ സമയം, മരിച്ചയാള്‍ക്ക് പനിയുണ്ടായിരുന്നു. പനിയുമായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും കുടുംബം സമ്മതിച്ചില്ല.
വീട്ടില്‍ തിരിച്ചെത്തിച്ചതിനു പിന്നാലെ രോഗി മരിക്കുകയും ചെയ്തു. കോവിഡ് ചട്ടങ്ങള്‍ പാലിക്കാതെയാണ് സംസ്കാരം നടത്തിയതും. കര്‍ണാടകയില്‍ ഇന്നലെ 6,317 പേരാണു കോവിഡ് പോസിറ്റീവ്; മരണം 115 . ആകെ മരണം 4062 ആയി.

Comments