
ടിക്ക് ടോക്കിലൂടെ ശ്രദ്ധ നേടിയ കുട്ടി കുറുമ്പിയാണ് തെന്നൽ അഭിലാഷ്. ചെറുപ്രായത്തിൽ തന്നെ അനായാസമായാണ് ഈ മുഖത്ത് ഭാവങ്ങൾ വിടരുന്നത്. സൂഫീയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവെന്ന പാട്ടിന് മനോഹരമായി ദ്യശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുകയാണ് തെന്നൽ. സുജാതെയെ പോലെ ദാവണി ചുറ്റിയാണ് അഭിനയം. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.






