ഇപ്പോള്‍ നമ്മള് പരിസ്ഥിതിയെക്കുറിച്ചു സംസാരിക്കുന്നു. എന്തുകൊണ്ടാണ് ഈ കൊറോണാകാലത്തും നമ്മള് പരിസ്ഥിതിക്കുവേണ്ടി സംസാരിക്കുന്നതും വാദിക്കുന്നതും. ഇ.ഐ.എ. 2020 എന്ന കരട് വിജ്ഞാപനം വന്നിരിക്കുന്നു. വിജ്ഞാപനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ അനുവദിച്ച സമയപരിധിയുടെ അവസാന ദിവസംമാത്രമാണു നമുക്ക് കരട് വിജ്ഞാപനത്തിലെ ഗുരുതര വ്യവസ്ഥകളിലേക്കു നോക്കാനും പരിശോധിക്കാനും കഴിഞ്ഞുള്ളൂ. പിന്നെയാകാം എന്ന മനോഭാവമാണ് നമ്മുടെ ശ്വാസോച്ഛ്വാസത്തെപ്പോലും ബാധിക്കാവുന്ന ഗുരുതര പ്രശ്നത്തിലേക്ക് ഇറങ്ങിചെല്ലുന്നതു വൈകാന്‍ കാരണം.
പരിസ്ഥിതി എന്നാല്‍, നമുക്ക് ചുറ്റിലുമുള്ള എല്ലാ ജൈവികവും അജൈവികമായ പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുന്നതാണ്. വായു, ഭൗമ, ജല മണ്ഡലങ്ങള്‍ ആണ് പരിസ്ഥിതിയുടെ പ്രധാനഭാഗങ്ങള്‍. മനുഷ്യന് ഇന്നീ കാണുന്ന നിലയില്‍ എത്തിനില്ക്കുന്നതു സൂര്യപ്രകാശം ഒഴിച്ചുള്ള എല്ലാ വിഭവങ്ങളും ഭൂമിയില്‍ നിന്നും ലഭിക്കുന്നതുകൊണ്ടാണ്.
പ്രാചീന മനുഷ്യന് പ്രകൃതിയുടെ സന്തുലനവസ്ഥയോട് ചേര്‍ന്ന് ജീവിച്ചതുകൊണ്ട് എല്ലാ മലിനീകരണങ്ങളെയും പ്രകൃതി സ്വയം ശുദ്ധീകരിച്ചു പോന്നു. എന്നാല്‍ ആധുനികവല്ക്കരണത്തോടെയും വ്യവസായവല്ക്കാരണത്തോടെയും മനുഷ്യന് പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പ്രകൃതിക്ക് സ്വന്തമായി ശുദ്ധീകരിക്കാന്‍ പറ്റുന്നതിലും അധികമായപ്പോള്‍ അതും മനുഷ്യന് ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെയാണ് പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങള്‍ ഒത്തുകൂടാന്‍ തുടങ്ങിയത്. 1972 ലെ സ്േറ്റാക്ക്ഹോം ഉച്ചകോടി ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ ആഗോള പരിപാടി. ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് മനുഷ്യന് അല്ലെങ്കില്‍ ലോകരാജ്യങ്ങള്‍ എത്ര വൈകിയാണ് പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത് എന്നാണ്. പിന്നീട് രാജ്യങ്ങളുടെ കൂടിച്ചേരല്‍ ഇടക്കിടെ ഉണ്ടായി 1992 ല്‍ നടന്ന ഭൗമ ഉച്ചകോടിയും 2015 ലെ പാരീസ് ഉച്ചകോടിയും എല്ലാം ഉദാഹരണം.
** പരിസ്ഥിതിദോഷമെന്നാല്
പരിസ്ഥിതിയുമായി ബന്ധപ്പെട്ടു ലോകം നിരവധി വെല്ലുവിളികളാണു നേരിടുന്നത്. പാടം, ചതുപ്പ് നികത്തല്‍, അണക്കെട്ടുകള്‍ നിര്‍മിക്കുക, കാടുകള്‍ വെട്ടിനശിപ്പിക്കുക, കുന്നുകളും പാറകളും ഇടിച്ചു നിരപ്പാക്കുക, കുഴല്‍ക്കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളില്‍നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക, ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ഇ-വേസ്റ്റുകള്‍, വാഹനങ്ങളില്‍നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കല്‍, രാസകീട നാശിനികള്‍ ഇവയൊക്കെ പരിസ്ഥിതി നശീകരണമാണ്. പലപ്പോഴും ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നത്. എന്നിട്ടും അനുമതിയില്ലാത്ത ഖനനവും പരിസ്ഥിതിമലിനീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നു. അതുകൊണ്ടാണല്ലോ ആതിരപ്പള്ളി വെള്ളച്ചാട്ട മനോഹാരിതയെ മറന്ന് അവിടെ വന്‍കിട ജലവൈദ്യുത പദ്ധതി വേണമെന്ന് ആവശ്യമുയരുന്നത്.
** ഇ.ഐ.എ.
1994ലാണ് ഇ.ഐ.എ.എന്ന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അഥവാ പാരിസ്ഥിതിക ആഘാത പഠനവും വിലയിരുത്തലും എന്ന സംവിധാനം ഇന്ത്യയില്‍ ആവിഷ്കരിച്ചത്. ഇവിടെ ഒന്നു ശ്രദ്ധിക്കണം പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനായി ഒരു പഠന നയം കൊണ്ടുവരാന്‍ 1994 ല്‍ മാത്രമേ കഴിഞ്ഞുള്ളൂ. നിരവധിസംഘടനകള്‍ ശബ്ദമുയര്‍ത്തിയതുകൊണ്ടാണ് അധികാരികള്‍ പരിസ്ഥിതിയിലേക്ക് നോക്കി തുടങ്ങിയത്. അതിന് മുന്‍പ് പരിസ്ഥിതിസംബന്ധമായ ചില നിയമങ്ങള്‍ പഞ്ചവല്സരപദ്ധതികളുടെ ഭാഗമായി വന്നിട്ടുണ്ട്. എന്നാല്‍ 1970-കളില്‍ ആസൂത്രണ കമ്മിഷനാണ് വന്‍കിട അണക്കെട്ടുകളും മറ്റും സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടത്.
1984 ഭോപാല്‍ദുരന്തം ഉണ്ടായപ്പോള്‍ മാത്രമാണ് യാതൊരു പഠനവുമില്ലാതെ വ്യവസായ സ്ഥാപനങ്ങളെയും ഫാക്ടറികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലെ അപകടം അധികാരികള്‍ തിരിച്ചറിയുന്നത്. ഇതിന് ശേഷമാണ് മുന്‍കൂര്‍ പാരിസ്ഥികാനുമതി വ്യവസ്ഥകള്‍ ഉള്‍പ്പെട്ട സംവിധാനമായ എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അഥവാ പാരിസ്ഥിതിക ആഘാത പഠനം എന്ന ഇ.ഐ.എ. നിലവില്‍വന്നത്. 2006-ല്‍ ചെറിയ ഇളവുകളുള്പ്പെടുത്തി പുതിയ ഇ.ഐ.എ. വിജ്ഞാപനം പുറത്തിറക്കി. വന്‍കിട ഫാക്ടറികളുംഅണക്കെട്ടുകളും അതുപോലുള്ള പദ്ധതികളും ആവിഷ്ക്കരിക്കുന്നതിന് മുന്‍പ് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി, പൊതു ഹിയറിങ്, പൊതു തെളിവെടുപ്പ് എന്നിങ്ങനെയുള്ള വഴികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് പരിശേധിച്ചശേഷമേ പദ്ധതിക്ക് അനുമതി നല്‍കാവൂ എന്ന അടിസ്ഥാന വ്യവസ്ഥകളും മുറുക്കെപ്പിടിക്കുന്നതാണ് നിലവിലുള്ള ഇ.ഐ.എ. സംവിധാനം.
** ഇ.ഐ.എ. 2020
നിലവിലുള്ള ഇ.ഐ.എ. സംവിധാനത്തില്‍ ഘടനാപരമായി മാറ്റംവരുത്തുന്ന വിജ്ഞാപനമാണ് പരിസ്ഥിതി മന്ത്രാലയം മാര്‍ച്ച് 23ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനമായ ഇ.ഐ.എ. 2020. ഇതില്‍ മുന്നോട്ടുവെക്കുന്നത് അപകടകരമായ വ്യവസ്ഥകളാണെന്നും വലിയ തോതിലുള്ള പരിസ്ഥിതി നാശത്തിന് കാരണമാകുമെന്നുമാണ് ആക്ഷേപം. നിലവിലെ നിയമമനുസരിച്ചാണെങ്കില്‍ ഒരു ഫാക്ടറിയുടേയോ മറ്റേതെങ്കിലും പദ്ധതിയുടേയോ നിര്‍മാണം ആലോചിച്ച് തുടങ്ങും മുമ്പേ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവുമൊക്കെ അടങ്ങുന്ന ഒരു വിദഗ്ധ സമിതി ഈ പദ്ധതിയുണ്ടാക്കുന്ന പരിസ്ഥിതി ആഘാതം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പുതിയ കരടനുസരിച്ച് കമ്പനിക്ക് ഇനി ഇങ്ങനെ മുന്‍കൂര്‍ അനുമതിക്കായി കാക്കേണ്ട അവശ്യമേയില്ല.
നേരിട്ട് നിര്മാണമാരംഭിക്കാം. പ്രദേശവാസികളുടെ എതിര്‍പ്പൊന്നും ഇനി പരിഗണിക്കേണ്ടതില്ല. പരിസരവാസികളുടെയും പ്ലാന്റ് മൂലം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കാനോ പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ പരിഗണിക്കാനോ ഇനി നിബന്ധനയൊന്നുമില്ല. കമ്പനിക്ക് വേണമെങ്കില്മാത്രം ഇതു ചെയ്യാം. സ്ഥാപിച്ചശേഷം സ്ഥാപനം പരാജയപ്പെട്ടാല്‍ നാട്ടുകാര്‍ ഇതിനെക്കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ല. പരാജയപ്പെട്ട സ്ഥാപനംകൊണ്ടുണ്ടായ ദോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം ഇനി നാട്ടുകാര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമില്ല. ഉദ്യോഗസ്ഥര്‍ക്കോ അല്ലെങ്കില്‍ കമ്പനിയുടമയ്ക്കോ മാത്രമായിരിക്കും ഇതിന് അനുമതി.
അതുപോലെതന്നെ ഒരു കമ്പനി തുടങ്ങാന്‍ വളരെക്കാലം കാത്തിരിക്കേണ്ടതില്ല. ഒരു കമ്പനി ഇ.ഐ.എ. പ്രകാരം അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞ് 15ദിവസംകഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ 15 ദിവസം കഴിയുമ്പോള്‍ സ്വഭാവികമായി അനുമതി ലഭിച്ചതായാണ് കണക്കാക്കും. ഒരു പ്ലാന്റ് തന്ത്രപ്രധാനമായ ഒരു പദ്ധതിയാണെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്നെ ഇതു സംബന്ധിച്ച് ഒരു വിവരവും ജനങ്ങള്‍ക്കു ലഭിക്കില്ല. കരട് പ്രാബല്യത്തില്‍വന്നാല്‍ പ്രതിഷേധസമരങ്ങള്ക്കോ ചെറുത്തുനില്പ്പുകള്ക്കോ കാര്യമായ നിയമപിന്തുണ ലഭിക്കില്ലെന്നു സാരം. നാടും പ്രകൃതിയും നശിക്കുന്നത് നിശ്ശബ്ദരായി നോക്കിനില്‍ക്കേണ്ടിവരും.
** പ്രകൃതിയും സനാതനധര്‍മവും
വൃക്ഷങ്ങളിലേയും പര്വതങ്ങളിലേയും നദികളിലേയുമൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര് നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്, ചന്ദ്രന് മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആയിരുന്നു. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്ത്തുവാനായിരുന്നു അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്. പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര് മനസ്സിലാക്കിയിരുന്നു.
"പത്തു കിണര്‍ കുഴിക്കുന്നത് ഒരു കുളം കുഴിക്കുന്നതിനു തുല്യമാണെന്നും പത്ത് കുളം കുഴിക്കുന്നത് ഒരു നദിക്ക് തുല്യമാണെന്നും പത്ത് നദിയുണ്ടാക്കുന്നത് ഒരു സത്പുത്രന് തുല്യമാണെന്നും അതുപോലെ ഒരു വൃക്ഷംവക്കുന്നത് പത്ത് പുത്രന്മാര്ക്ക് തുല്യമാണെന്നും" പറഞ്ഞ ഉപനിഷത് സന്ദേശത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്നു.
സനാതന മുല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നവര്‍തന്നെ പരിസ്ഥിതിദോഷകരമായ വ്യവസ്ഥകളുമായി ജനങ്ങളെ സമീപിക്കുന്നതു പറയുന്ന ആശയവും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തക്കേടിനെയാണ് ചൂണ്ടിക്കാട്ടുന്നത്. വികസനം എന്നത് കോര്‍പ്പറേറ്റുകളുടെ പക്ഷത്തുനിന്നുമാത്രം ഉണ്ടാകേണ്ടതല്ല. കോര്‍പ്പറേറ്റുകളാല്‍ സൃഷ്ടിക്കപ്പെടേണ്ടതല്ല രാജ്യത്തിന്റെ പുരോഗതി. അതില്‍ ജനങ്ങളുടെ മനസ് ഉണ്ടാകണം. വികസിത രാഷ്്രടങ്ങളെ അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടേതു മാത്രമെന്ന് ഊറ്റംകൊള്ളുന്ന സനാതന മൂല്യങ്ങളെയായിരിക്കും ബലികൊടുേക്കണ്ടി വരിക.

Comments