
നടി ജൂഹി റുസ്തഗിയും ഭാവി വരനും ആര്‍ട്ടിസ്റ്റുമായ റോവിന് ജോര്‍ജും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ജൂഹി തന്നെ. തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിലൂടെ റോവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.
നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് റോവിനൊപ്പമുള്ള ചിത്രങ്ങള്‍ ജൂഹി നീക്കം ചെയ്തിരുന്നു. ഇതോടെയാണ് റോവിനുമായി ജൂഹി ബ്രേക്ക് അപ് ആയോ എന്ന സംശയം ആരാധകരില്‍ ഉയര്‍ന്നത്. അതിനിടെയാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉപ്പും മുളകിലൂടെയാണ് ജൂഹി രുസ്തഗി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്.






