സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരങ്ങളിലൊരാളാണ് ഒരുപോലെ തമിഴർക്കും മലയാളികൾക്കും പ്രിയങ്കരിയായ ഖുശ്ബു. ലോക്ക്ഡൗൺ കാലത്തും ഏറെ സജീവമായിരുന്നു ഖുശ്ബുവിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ. എന്നാൽ ഇപ്പോഴിതാ, സോഷ്യൽ മീഡിയയോട് കുറച്ചു നാളത്തേക്ക് വിട പറയുകയാണ് താരം.
കണ്ണിന്റെ ശസ്ത്രക്രിയയെ തുടർന്നാണ് താരം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഉടനെ തന്നെ തിരിച്ചുവരുമെന്നും എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സുരക്ഷിതരായി ഇരിക്കണമെന്നും ഖുശ്ബു ട്വീറ്റിൽ പറയുന്നു. ലോക്ക്ഡൗൺ കാലത്ത് ചെറിയ ചെറിയ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്കിടാൻ ഖുശ്ബു സമയം കണ്ടെത്തിയിരുന്നു. തന്റെ ബ്യൂട്ടി ടിപ്പുകൾ പരിചയപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അടുത്തിടെ അമ്മയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. “ലോക്ക്ഡൗൺ കാലം ബന്ധങ്ങളിലെ അടുപ്പം വർദ്ധിപ്പിക്കുന്നു. വീട്ടുജോലികൾ ചെയ്ത് ക്ഷീണിച്ചിരിക്കുമ്പോൾ, അമ്മയുടെ വിരലുകൾ മാജിക്ക് കാണിക്കുമ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് തലയിൽ ഓയിൽ മസാജ് ചെയ്തു തരുന്ന അമ്മയുടെ ചിത്രം ഖുശ്ബു പങ്കുവച്ചത്.

Comments