
കുഞ്ഞ് ജനിച്ചതിന്റേയും ഐപിഎല്‍ സാധ്യമാവുന്നതിന്റേയും സന്തോഷത്തിലാണ് ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിനായി മുംബൈയിലേക്ക് ഹര്‍ദിക് എത്തി. ഈ സമയം ഹര്‍ദിക്കിനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞുള്ള നതാഷയുടെ ഫോട്ടോ റിമൂവ് ചെയ്തിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.
കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണെന്ന് പറഞ്ഞാണ് ഹര്‍ദിക്കിനൊപ്പമുള്ള നതാഷയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രം പിന്‍വലിച്ചത്. അപകടമുണ്ടാക്കുന്ന തെറ്റായ വിവരം എന്ന് ചൂണ്ടിയാണ് ഇന്‍സ്റ്റഗ്രാമിന്റെ നടപടി.
ഫോട്ടോ പിന്‍വലിച്ചുള്ള ഇന്‍സ്റ്റഗ്രാമിന്റെ മെസേജ് സ്റ്റോറിയാക്കിയാണ് നതാഷ പ്രതിഷേധിച്ചത്. കളിക്കളത്തിലേക്ക് എത്തുമ്പോള്‍ ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ഹര്‍ദിക് കളിക്കളത്തിലേക്ക് എത്തുന്നത്. ലോകകപ്പിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹര്‍ദിക് തിരിച്ചെത്തിയപ്പോള്‍ കോവിഡിനെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തി വെക്കേണ്ടി വരികയായിരുന്നു.






