
2020 അപ്പാച്ചെ RTR 200 4V ടിവിഎസ് മോട്ടോർ നേപ്പാളിൽ അവതരിപ്പിച്ചു. അയൽരാജ്യത്തെ ടിവിഎസിന്റെ ഔദ്യോഗിക ഇറക്കുമതിക്കാരായ ജഗദാംബ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് (JMPL) വഴി വിൽപ്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ട്.
2020 ടിവിഎസ് അപ്പാച്ചെ RTR 200 4V ഈ വർഷം ആദ്യം ബിഎസ് VI പാലിക്കുന്നതിനായി അപ്ഡേറ്റുചെയ്തിരുന്നു. ഒപ്പം പുതുക്കിയ രൂപകൽപ്പനയും പുതിയ സവിശേഷതകളും ഉൾപ്പെടെ സമഗ്രമായ മാറ്റങ്ങൾ ബൈക്കിന് ഉണ്ട്. പുതിയ എൽഇഡി ഹെഡ്ലാമ്പ്, ഫെതർ ടച്ച് സ്റ്റാർട്ട്, പുതിയ ബോഡി ഗ്രാഫിക്സ്, റേഡിയൽ ടയർ, റേസ് ഡെറിവേഡ് ABS എന്നിവ പുതിയ മോഡലിൽ ഉൾപ്പെടുന്നു.
ഗ്ലോസി ബ്ലാക്ക്, പേൾ വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ബൈക്ക് നേപ്പാളിൽ ലഭ്യമാണ്. 2020 ടിവിഎസ് അപ്പാച്ചെ RTR 200 4V -യുടെ ഹൃദയം പുതുക്കിയ 197.75 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ്, നാല് വാൽവ് എഞ്ചിനാണ്. 8500 rpm -ൽ 20.2 bhp കരുത്തും 7000 rpm -ൽ 18.1 Nm ടോർക്ക് എഞ്ചിൻ വികസിപ്പിക്കുന്നു. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി എൻജിൻ ജോടിയാക്കുന്നു.
ഏറ്റവും നൂതനവും സെഗ്മെൻറ് നിർവ്വചിക്കുന്നതുമായ ഉൽപ്പന്നങ്ങൾ നേപ്പാളിലെ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ JMPL -ൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പുതിയ ഉൽപ്പന്നത്തിന്റെ സമാരംഭത്തെക്കുറിച്ച് JMPL മാനേജിംഗ് ഡയറക്ടർ ഷാഹിൽ അഗർവാൾ വ്യക്തമാക്കി. പുതിയ മോഡൽ തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്നും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും എന്നു തങ്ങൾക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം പറയുന്നു.






