
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ചരിത്ര സ്മാരകങ്ങള്‍ തുറക്കുന്നു. ആഗ്ര നഗരത്തിലെ താജ്മഹല്‍ ഉള്‍പ്പെടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും തുറക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ആണ് ഉത്തരവിട്ടത്.
ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതല്‍ താജ്മഹല്‍, ആഗ്ര ഫോര്‍ട്ട് ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ജില്ലാ മജിസ്ട്രേറ്റ് ഇതുസംബന്ധിച്ച് ഇന്നാണ് ഉത്തരവിട്ടത്.
ആഗ്രയിലേയും നോയിഡയിലേയും കോവിഡ് കേസുകള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്നും അതിനാല്‍ ചരിത്ര സ്മാരകങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്നതായും കഴിഞ്ഞ ദിവസം ജില്ലാ മജിസ്ട്രേറ്റ് പിഎന്‍ സിങ് വ്യക്തമാക്കിയിരുന്നു.






